ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുട്ടനാട് നിയമസഭാ മണ്ഡലത്തിൽ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് 19ന് രാവിലെ 7.30ന് ചമ്പക്കുളം സെൻമേരിസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. ഇതിനായി 17 കൗണ്ടറുകളും മോക്ക് പോളിംഗിനായി അഞ്ച് കൗണ്ടറുകളും സജ്ജമാക്കി. കൗണ്ടറുകളിലേക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള സ്ഥാനാർത്ഥികളുടെ പ്രതിനിധികൾ നിശ്ചിത സമയത്തിന് മുമ്പായി പാസുകൾ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറിൽ നിന്നും കൈപ്പറ്റേണ്ടത്താണെന്ന് ഉപവരണാധികാരി അറിയിച്ചു.