ambala

അമ്പലപ്പുഴ: പ്രധാനമന്ത്രി പദവിയുടെ അന്തസിനും മാന്യതക്കും തന്റെ പ്രവർത്തിയിലൂടെയും സംസാരത്തിലൂടെയും നരേന്ദ്ര മോദി കളങ്കം വരുത്തിയെന്ന് കെ. പി. സി.സി രാഷ്ട്രീയകാര്യ സമിതി അംഗം എം.ലിജു പറഞ്ഞു. യു.ഡി.എഫ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ ആർ. സനൽകുമാർ,യു.ഡി.എഫ് മണ്ഡലം ചെയർമാൻ നാസർ ബി.താജ് , കൺവീനർ ഹസൻ എം. പൈങ്ങാമഠം, എസ്. പ്രഭുകുമാർ , പി. രങ്കനാഥൻ ,എസ്.ഗോപകുമാർ, പി.ഉണ്ണികൃഷ്ണൻ, കെ.എച്ച്. അഹമ്മദ്, പി.എ. കുഞ്ഞുമോൻ, അബ്ദുൽ ഹാദി , എം.എസ്. ജയറാം , പൊന്നമ്മ എന്നിവർ സംസാരിച്ചു.