ഹരിപ്പാട്: റീബിൾഡ് കേരള പദ്ധതി പ്രകാരം ഹരിപ്പാട് മണ്ഡലത്തിലെ ചേപ്പാട് പഞ്ചായത്തിൽ രണ്ട് കോടി മുടക്കി നിർമ്മിച്ച പനച്ച് വീട്- കൊച്ചുവീട്ടിൽ മുക്ക് റോഡ് നിർമ്മാണത്തിലെ ക്രമക്കേടും, കെടുകാര്യസ്ഥതയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല എം.എൽ.എ മന്ത്രി എം.ബി രാജേഷിന് കത്ത് നൽകി. റീബീൾഡ് കേരള പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ റോഡിന് ഭരണാനുമതി ലഭിച്ചിരുന്നത്. റോഡ് നിർമ്മാണത്തിലെ ക്രമക്കേടിനെ സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും റോഡ് യഥാവിധി പുനനിർമ്മിച്ച് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രിക്ക് നൽകിയ കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.