
ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം 1482-ാം നമ്പർ മഹാദേവികാട് പുളിക്കീഴ് ശാഖയുടെ പ്രതിഷ്ഠാവാർഷികം കാർത്തിപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.അശോകപണിക്കർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.മുരളി അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് എം.സോമൻ, ഇൻസ്പെക്റിംഗ് ഓഫീസർ സി.സുഭാഷ് , ഡി.ഷിബു , എസ്. രത്നപ്പൻ, മോഹനൻ.എസ് , കാഞ്ചന, ജയാ സുരേഷ് തുടങ്ങിയവർ സംസാരിച്ചു .1482-ാം ശാഖയുടെ ആദ്യകാല ഭാരവാഹികൾ, പ്രതിഭകൾ, ഉന്നത വിജയം നേടിയ കുട്ടികൾ ഡോ. ശബരിനാഥ് തുടങ്ങിയവരെ യൂണിയൻ സെക്രട്ടറി ആർ.രാജേഷ് ചന്ദ്രൻ ആദരിച്ചു ശാഖയുടെ നേതൃത്വത്തിൽ നടത്തുന്ന സംഗീത വാദ്യോപകരണ, ന്യത്ത, ചിത്രരചന ക്ലാസുകൾക്ക് എസ്.എൻ അക്കാഡമി എന്ന് നാമകരണം ചെയ്തു. ശാഖാ അംഗങ്ങളുടെ വീടുകളിൽ ജനിക്കുന്ന പെൺകുഞ്ഞുങ്ങളുടെ പേരിൽ 5000 രൂപ 20 വർഷത്തേക്ക് ഒറ്റത്തവണയായി, സ്ഥിരനിക്ഷേപം നടത്തി സർട്ടിഫിക്കറ്റ് കൈമാറുന്ന പദ്ധതി "പെൺകുഞ്ഞ് - പൊൻകുഞ്ഞ്" ഉദ്ഘാടനം നടത്തി.