
ഹരിപ്പാട്: ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുതുകുളം തെക്ക് ആലുംചുവട് ജംഗ്ഷനിൽ നടന്ന രാഷ്ട്രീയവിശദീകരണയോഗം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് മുതുകുളം തെക്ക് ഇലക്ഷൻ കമ്മിറ്റി പ്രസിഡന്റ് കെ. പരമേശ്വരൻപിള്ള അദ്ധ്യക്ഷനായി. സി.പി.എം ജില്ലാസെക്രട്ടറിയേറ്റംഗം എം.സത്യപാലൻ, ജില്ലാകമ്മിറ്റിയംഗം
സി.ശ്രീകുമാർ ഉണ്ണിത്താൻ, കെ.വിജയകുമാർ, എൻ.ദേവാനുജൻ, കെ.ജി.രാംമോഹൻ, എം.എസ്.ഗിരീഷ് എന്നിവർ സംസാരിച്ചു.