മാവേലിക്കര: ചെട്ടികുളങ്ങര കൈതവടക്ക് കോലിടത്ത് കിഴക്കതിൽ കുടുംബ ക്ഷേത്രക്കാവിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള ദേവപ്രശ്ന പരിഹാരക്രിയകളും പ്രതിഷ്ഠയും നാളെ മുതൽ 21 വരെ നടക്കും. തന്ത്രി ഡോ.എൻ.വിഷ്ണു നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നക്കുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30ന് അന്നദാനം നടക്കും.18ന് വൈകിട്ട് 4.30ന് ആചാര്യ സ്വീകരണം, ആചാര്യവരണം. 19നും 20നും രാത്രി 7ന് ഭഗവതിസേവ. 21ന് രാവിലെ 8നും 9നും മദ്ധ്യേ ബാലാലയ പ്രതിഷ്ഠ.