
ഹരിപ്പാട്: മംഗലം കുറിച്ചിക്കൽ മഹാദേവീ ക്ഷേത്രത്തിൽ ലക്ഷാർച്ചനയും നിറദീപവും ആർജിതബ്രാഹ്മണ സേനാ തന്ത്ര വിദ്യാപീഠത്തിന്റെ ആചാര്യന്മാരും വിദ്യാർത്ഥികളും ചേർന്ന് നടത്തി. ചടങ്ങിൽ ക്ഷേത്രം തന്ത്രി ടി.കെ.ശിവ ശർമ്മൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു. താന്ത്രിക ആചാര്യന്മാരായ ഭദ്രാചലത്തു മഠത്തിൽ രാജേഷ് ഭട്ടതിരിയും, വരനാട് കൃഷ്ണകുമാർ തന്ത്രിയും ഉല്ലല കണ്ണൻ തന്ത്രിയും ചന്തിരൂർ അഭിജിത്ത് തന്ത്രിയും അഭിലാഷ് ശാന്തി രാജേഷ് ശാന്തി, ശബരി ശാന്തി, ശരത്ത് ശാന്തി, വിനോദ് ശാന്തി, സുമേഷ് ശാന്തി , സുമേഷ് ഉണ്ണി ശാന്തി, മുരുകൻ ശാന്തി, രതീഷ് ശാന്തി എന്നിവർ പങ്കെടുത്തു.ക്ഷേത്ര പ്രസിഡന്റ് ഡോ. ജയരാജൻ , സെക്രട്ടറി ഡോ.ഷാംഗോപാൽ എന്നിവർ നേതൃത്വം നൽകി.