
ഹരിപ്പാട്: നരേന്ദ്രമോദി സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാതെ അടുത്ത തട്ടിപ്പ് ഉറപ്പുമായി ഇറങ്ങിയിരിക്കുകയാണെന്ന് കനയകുമാർ പറഞ്ഞു. ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ചേപ്പാട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ യു.ഡി.എഫ് ചെയർമാൻ സോമനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സുരേന്ദ്രനാഥ്, ജോൺ തോമസ്, മൂഞ്ഞി നാട്ടുരാമചന്ദ്രൻ, എസ്.ദീപു, പ്രൊഫ. ഗിരീഷ്കുമാർ, കെ.ബാബുക്കുട്ടൻ, എം.കെ. മണികുമാർ, ശ്രീനിവാസൻ, അബാദ് ലുതഫി എന്നിവർ സംസാരിച്ചു.