
ചേർത്തല:നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റേയും ഇബ്ലിമെന്റിംഗ് ഏജൻസിയായ എസ്.ആർ.കെ ഗ്രാമസേവാസമിതിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ 50 ശതമാനം സബ്സിഡിയോടുകൂടി സ്ത്രീകൾക്ക് ടൂ വീലർ നൽകുന്ന പദ്ധതിയായ വുമൺ ഓൺ വീൽസിന്റെ ജില്ലാതല ഉദ്ഘാടനം കണിച്ചുകുളങ്ങര ദേവസ്വം മാനേജർ മുരുകൻ പെരക്കൽ നിർവഹിച്ചു.ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം ജനറൽ സെക്രട്ടറിയും നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷൻ ജില്ലാ കമ്മറ്റി അംഗവുമായ പി.എസ്. മനു അദ്ധ്യക്ഷത വഹിച്ചു.എൻ.ജി.ഒ കോൺഫെഡറേഷൻ ജില്ല സെക്രട്ടറിയും എസ്.ആർ.കെ ഗ്രാമസേവാസമിതി പ്രസിഡന്റുമായ ശിവജി ചാരങ്കാട്ട് സ്വാഗതം പറഞ്ഞു. സേക്രട്ട് ഹാർട്ട് ക്ലാരിസ്റ്റ് പ്രോവിൻസ് സൊസൈറ്റി സെക്രട്ടറി സിസ്റ്റർ ഷെഫി ഡേവിഡ്,കൃപാ കൗൺസിലിംഗ് സെന്റർ ഡയറക്ടർ സിസ്റ്റർ ജീവാ ഷിൻസി,ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജ് ഡയറക്ടർ ശാന്തി രാജ് എന്നിവർ സംസാരിച്ചു. 73 വനിതകൾക്ക് സ്കൂട്ടർ വിതരണം ചെയ്തു വനിതകൾക്കായി സേഫ്റ്റി ഡ്രൈവിംഗ് ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു.ചേർത്തല എം.വി.ഡി ബെൽ ജോസ് ക്ലാസ് നയിച്ചു.