മാവേലിക്കര: മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ മേയ് 15 വരെ രാവിലെ 6.30 ന് നടത്തുന്ന സൗജന്യ കായിക പരിശീലനത്തിന് തുടക്കമായി. ഫുട്ബാൾ, നെറ്റ് ബാൾ, ബാഡ് മിന്റൺ, അത്‌ലറ്റിക്സ് തുടങ്ങിയവയിലാണ് വിദഗ്ദ്ധ പരിശീലകരുടെ നേതൃത്വത്തിൽ പരിശീലനം . ദേശീയ സെറിബ്രൽ പാഴ്സി തയ്ക്വാൻഡോ ഗോൾഡ് മെഡൽ ജേതാവ് റിയാ കോശി ഉദ്ഘാടനം ചെയ്തു .വികാരി ഫാ.കെ.എം വർഗീസ് കളീക്കൽ, മാനേജർ സഖറിയ പി.അലക്, റോയ് തങ്കച്ചൻ, പി.എസ് .ബാബു, കെ.പി.വർഗീസ്, സണ്ണി സാമുവേൽ, ഒ.സണ്ണി പാരേത്ത്, ജോൺ.കെ മാത്യു, ശിവശങ്കർ, സിബി, മാത്യു ജോർജ് തുടങ്ങിയവർ സംസാരിച്ചു. കായിക പരിശീലനത്തിന് പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ 9446938699, 9447 258634 എന്ന നമ്പറിൽ ബന്ധപ്പെടണം.