photo

ചേർത്തല: എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന് ചരിത്രവിജയം സമ്മാനിക്കാൻ വനിതകൾ രംഗത്തിറങ്ങും. ഇടതുജനാധിപത്യ മഹിളാ സംഘടനകളുടെ ചേർത്തല അസംബ്ലി മണ്ഡലം സംയുക്തസമിതി സംഘടിപ്പിച്ച വനിതാ പാർലമെന്റിന്റേതാണ് തീരുമാനം.പാർലമെന്റിൽ നൂറുകണക്കിന് വനിതകൾ പങ്കെടുത്തു. മഹിളാസംഘം ദേശീയ കൗൺസിലംഗം ആർ.ലതാദേവി ഉദ്ഘാടനംചെയ്തു. ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷയായി. സംയുക്തസമിതി മണ്ഡലം കൺവീനർ ജി.ശശികല സ്വാഗതംപറഞ്ഞു. പ്രഭ മധു,സന്ധ്യ ബെന്നി എന്നിവർ സംസാരിച്ചു.