ആലപ്പുഴ: റെയിൽവേയുടെ ഇരുമ്പുസാധനങ്ങൾ മോഷ്ടിച്ച കേസിൽ ജാമ്യമെടുത്ത് അസമിലേക്ക് കടന്ന പ്രതി പിടിയിൽ. അസമിലെ ഉൾഗ്രാമത്തിൽ നിന്നാണ് പ്രതിയായ ഹെഗ്മത്ത് അലിയെ പിടികൂടിയത്. ആർ.പി.എഫ് തിരുവനന്തപുരം സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ തൻവി പ്രഫുൽ ഗുപ്‌തെയുടെ നിർദ്ദേശത്തിൽ എറണാകുളം ആർ.പി.എഫ്. അസി.സെക്യൂരിറ്റി കമ്മീഷണർ സുപ്രിയ കുമാർ ദാസ് നിയോഗിച്ച സംഘമാണ് പ്രതിയെ പിടികൂടിയത്. ആലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എ.അജിമോൻ, ഫിലിപ്‌സ് ജോൺ, എഡിസൺ റിച്ചാർഡ്, എബിൻ പോൾ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.