cfgsdre

മുഹമ്മ: വിധ്വംസക രാഷ്ട്രീയത്തിനും അഴിമതിക്കുമെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താകും ലോക് സഭാതി‌രഞ്ഞെടുപ്പെന്ന് കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോ.നെടുമുടി ഹരികുമാർ പറഞ്ഞു. ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാംസ്‌കാരിക സദസും കുടുംബ സംഗമവും തുമ്പോളിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ്‌ രാജു താന്നിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ സഞ്ജീവ് അമ്പലപ്പാട് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി സി.സി.നിസാർ, കെ.പി.സി.സി മുൻ എക്സിക്യുട്ടീവ് അംഗം അഡ്വ.എം.രവീന്ദ്രദാസ്,എം.എസ്.സർജു,ജയനാഥൻ, സന്തോഷ്‌ പുതുക്കലശ്ശേരി എന്നിവർ സംസാരിച്ചു.