hj

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ നിയോജകമണ്ഡലം യു.ഡി.വൈ.എഫ് കൺവെൻഷൻ നടന്നു. പാതിരാപ്പള്ളി യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ നടന്ന കൺവെൻഷൻ യു.ഡി.വൈ.എഫ് ജില്ലാ ചെയർമാൻ എം.പി.പ്രവീൺ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ ഷാഹുൽ പുതിയപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഷിബി കാസിം മുഖ്യപ്രഭാഷണം നടത്തി. മാഹിൻ മഠത്തിൽ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടു. സരുൺ റോയി, റഫീക്ക്, തൻസിൽ, ബാസിത്, അരുൺ സാബു, ആഷിക്, സൈഫുദ്ദീൻ, പ്രാജീഷ, നികിത, മേരി ഹെലൻ തുടങ്ങിയവർ സംസാരിച്ചു.