ആലപ്പുഴ: ഫോം 12ഡി പ്രകാരമുള്ള പോളിംഗ് വൈകിട്ട് 5ന് മുമ്പ് തീർക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ല കളക്ടർ അറിയിച്ചു. പോൾ ചെയ്ത പോസ്റ്റൽ ബാലറ്റുകൾ അതത് എ.ആർ.ഓമാരുടെ ഓഫീസിൽ തിരികെ എത്തിക്കണം. എല്ലാ ടീമുകളുടെയും പോസ്റ്റൽ ബാലറ്റുകൾ ക്രോഡീകരിച്ച് പട്ടിക തയ്യാറാക്കി രാഷ്ട്രീയപാർട്ടികളുടെ പരിശോധന വൈകിട്ട് ആറിനകം പൂർത്തിയാക്കേണ്ടതാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു. തുടർന്ന് വരണാധികാരിയായ ജില്ല കലക്ടറുടെ സ്ട്രോങ്ങ് റൂമായ ജില്ലാ കലക്ടറേറ്റിൽ രാത്രി എട്ടു മണിക്ക് മുമ്പ് എത്തിക്കണം.