ആലപ്പുഴ: ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ 42721 കന്നി വോട്ടർമാർ ഇത്തവണ വിധിയെഴുതും. 18,19 പ്രായ പരിധിയിലുൾപ്പെടുന്നവരാണിവർ. ആലപ്പുഴ മണ്ഡലത്തിലെ 23,898 പുതിയ വോട്ടർമാരിൽ 11839 പേർ സ്ത്രീകളും 12059 പേർ പുരുഷന്മാരുമാണ്. മാവേലിക്കരയിലെ 18,823 പുതു വോട്ടർമാരിൽ 9294 സ്ത്രീ വോട്ടർമാരും 9529 പുരുഷവോട്ടർമാരും ഉൾപ്പെടുന്നു.

കന്നിവോട്ടർമാർ

(സ്ത്രീ - പുരുഷൻ)

ആലപ്പുഴ

അരൂർ: 1414, 1378

ചേർത്തല: 1809, 1955

ആലപ്പുഴ: 1541, 1560

അമ്പലപ്പുഴ: 1506, 1459

ഹരിപ്പാട്: 1691, 1781

കായംകുളം: 1925, 2001

കരുനാഗപ്പള്ളി:1953, 1925

മവേലിക്കര
ചങ്ങനാശ്ശേരി: 1156, 1110

കുട്ടനാട്: 1331, 1345

മാവേലിക്കര: 1419, 1421

ചെങ്ങന്നൂർ: 1233, 1348

കുന്നത്തൂർ: 1526, 1548

കൊട്ടാരക്കര: 1454, 1521

പത്തനാപുരം: 1175, 1236