kuh

ആലപ്പുഴ: യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മുല്ലയ്ക്കൽ മണ്ഡലത്തിലെ ബൂത്ത് മൂന്നാം നമ്പർ ബൂത്തിന്റെ കുടുംബസംഗമം സംഘടിപ്പിച്ചു. മഹാരാഷ്ട്ര ഡി.സി.സി ജനറൽ സെക്രട്ടറി ജോജോ തോമസ് സംഗമം ഉദ്ഘാടനം ചെയ്തു. നസിം ചെമ്പകപള്ളി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ്, കിഷോർ ബാബു, പി.ജെ.മാത്യു, സുനിൽ ജോർജ്, ഷോളി സിദ്ധകുമാർ, സി.ചന്ദ്രൻ, സിദ്ദിഖ്, പ്രൊഫ. സേതുരവി, കെ.നൂറുദ്ദീൻകോയ, സൈഫുദ്ദീൻ, ഗുൽഷൻ തുടങ്ങിയവർ സംസാരിച്ചു.