ambala

അമ്പലപ്പുഴ : കേരളത്തിൽ ഏത് പൊതു തിരഞ്ഞെടുപ്പ് വന്നാലും വ്യാപാരികൾ ശക്തമായ വോട്ട് ബാങ്കായി മാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. ചെറുകിട കച്ചവട മേഖലയെ തകർക്കുന്ന സമീപനത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പിന്തിരിയണമെന്നും രാജു അപ്സര ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോട്ടപ്പള്ളി യൂണിറ്റ് വാർഷിക സമ്മേളം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജു അപ്സര . പ്രസിഡന്റ് പ്രതാപൻ സൂര്യാലയം അദ്ധ്യക്ഷനായി . കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി വി. സബിൽ രാജ് സ്കോളർഷിപ്പുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. പുറക്കാട് ഗ്രാമപഞ്ചായത്തംഗം ആർ. സുനി, ജില്ലാ വൈസ് പ്രസിഡന്റ് എ.കെ.ഷംസുദ്ദീൻ,ജില്ലാ സെക്രട്ടറി തോമസ് കണ്ടഞ്ചേരി, സുരേഷ് സിഗേറ്റ്, എച്ച്. മുഹമ്മദ് കബീർ, ആർ. സുഭാഷ്,അഷറഫ് പ്ലാ മ്മൂട്ടിൽ, സിദ്ധാർത്ഥ്, അബ്ദുള്ളക്കുട്ടി അണ്ടോളിൽ, ജയന്തി പ്രദീപ്, ടി. ബിനുരാജ്,സുധ വേണുഗോപാൽ എന്നിവർ സംസാരിച്ചു. തുടർന്ന് കണക്ക് റിപ്പോർട്ട് അവതരണവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി .യൂണിറ്റ് പ്രസിഡൻ്റ് പ്രതാപൻ സൂര്യാലയം പതാക ഉയർത്തി. ഭാരവാഹികളായി പ്രതാപൻ സൂര്യാലയം (പ്രസിഡന്റ്), സുരേഷ് സീഗേറ്റ് (ജനറൽ സെക്രട്ടറി), എച്ച്.മുഹമ്മദ് കബീർ (ട്രഷറർ), ആനന്ദകൃഷ്ണ ചെട്ടിയാർ, എസ്.മദനൻ (വൈസ് പ്രസിഡന്റുമാർ), ശശികുമാർ നടുവത്ര, മനേഷ് എം.ജി.എം (സെക്രട്ടറിമാർ)എന്നിവരെ തിരഞ്ഞെടുത്തു.