
മാന്നാർ : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) മാന്നാർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഐ.ഡി കാർഡ് വിതരണവും ആരോഗ്യ ബോധവത്കരണ ക്ലാസും നടന്നു. മാന്നാർ നാഷണൽ ഗ്രന്ഥശാല ഹാളിൽ യൂണിറ്റ് പ്രസിഡന്റ് നിയാസ് മാന്നാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മേഖല പ്രസിഡന്റ് റെജി മാത്യു ഉദ്ഘാടനം നിർവഹിച്ചു.ഐ.ഡി കാർഡ് വിതരണ ഉദ്ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി നിർവഹിച്ചു. തുടർന്ന് വേനൽകാല രോഗങ്ങളും ആയുർവേദ ചികിത്സയും എന്ന വിഷയത്തെക്കുറിച്ച് നടന്ന ആരോഗ്യ ബോധവത്കരണ ക്ലാസിന് മാന്നാർ കോട്ടക്കൽ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യൻ ഡോ.പ്രിയ ദേവദത്ത് നേതൃത്വം നൽകി. മേഖല സെക്രട്ടറി രാജേഷ് രാജ് വിഷൻ, ട്രഷറർ സാമുവേൽ പി.ജെ, പി.ആർ.ഒ ജിതേഷ് ചെന്നിത്തല, യൂണിറ്റ് ഇൻചാർജ് ജയൻ ലുക്ക്‌മി എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സാമു ഭാസ്ക്കർ സ്വാഗതവും യൂണിറ്റ് പി.ആർ.ഒ സതീഷ് കുമാർ നന്ദിയും പറഞ്ഞു.