ആലപ്പുഴ: കിടാരികൾക്കുള്ള സബ്‌സിഡിയോടുകൂടിയ കാലിത്തീറ്റ വിതരണം നിറുത്തിയതോടെ ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലേക്ക്. മൃഗസംരക്ഷണ വകുപ്പ് പാൽ അളക്കുന്ന സംഘങ്ങൾ വഴിയാണ് കർഷകന് 75കിലോ കാലിത്തീറ്റയ്ക്ക് 1125രൂപ നിരക്കിൽ നൽകുന്നത്. ഒരുമാസത്തേക്കാണ് ഇത്രയും കാലീത്തീറ്റ. വളർച്ചക്ക് ആവശ്യമായ പോഷക മൂല്യമുള്ള അസംസ്കൃത വസ്തുക്കൾ ചേർത്താണ് കാലിത്തീറ്റ ഉത്പാദിപ്പിക്കുന്നത്. കഴിഞ്ഞ ഒരുമാസമായി കാലിത്തീറ്റ വിതരണം ജില്ലയിൽ നിലച്ചു. കിടാരികൾക്കുള്ള കാലിത്തീറ്റുടെ ഉത്പാദനം മിൽമയും കേരള ഫീഡ്സും കുറച്ചതാണ് വിതരണം നിലക്കാൻ കാരണം. ഗോൾഡ്, ഗോമതി കാലിതീറ്റകളുടെ ഉത്പാദനം കൂട്ടിയിരുന്നു. കിടാരികൾക്കുള്ള കാലിത്തീറ്റുടെ ഉത്പാദനം കുറച്ചത് സ്വകാര്യ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് മിൽമയും കേരള ഫീഡ്സും സ്വീകരിക്കുന്നതെന്നാണ് കർഷകരുടെ ആരോപണം. പൊതുവിപണിയിൽ കാലിത്തീറ്റയുടെ വില നിയന്ത്രിക്കേണ്ടത് കേരള ഫീഡ്‌സും മിൽമയുമാണ്. കനത്ത ചൂടിൽ പാൽ ഉത്പാദനം കുറഞ്ഞതിനാൽ കൂടിയ വിലക്ക് കാലിത്തീറ്റ വാങ്ങാനുള്ള സാമ്പത്തികം കർഷകർക്ക് ഇല്ല.
......
"കിടാരികൾക്കുള്ള കാലിത്തീറ്റ സംഘങ്ങൾ വഴി അടിയന്തരമായി വിതരണം ചെയ്യണം.
സന്തോഷ്, ക്ഷീരകർഷകൻ, ആലപ്പുഴ