
ചേർത്തല:വിശ്വഹിന്ദു പരിഷത്ത് നേതൃത്വത്തിൽ കണിച്ചുകുളങ്ങരയിൽ രാമോത്സവവും അയോദ്ധ്യയിൽ നിന്നെത്തിച്ച തീർത്ഥവിതരണവും നടത്തി. വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.കെ.സുരേഷ് ശാന്തി അദ്ധ്യക്ഷനായി.സംസ്ഥാന ധർമ്മ പ്രസാർ പ്രമുഖ് എം.കെ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു.രാഷ്ട്രീയ സ്വയം സേവക് സംഘ് ജില്ലാ കാര്യകാരി സദസ്യൻ കെ.ആർ. സുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നടത്തി.വിശ്വഹിന്ദു പരിഷത്ത് ജില്ലാ കോ ഓർഡിനേറ്റർ വി.വിശ്വനാഥ് സംസാരിച്ചു.