
മാന്നാർ: മാവേലിക്കര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ വിജയത്തിനായി പാവുക്കര മേഖലയിലെ യു.ഡി.എഫ് കുടുംബ സംഗമം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.ആർ.സോജി മെഴുവേലി ഉദ്ഘാടനം ചെയ്തു. ടി.കെ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാക്കോ, സുജിത് ശ്രീരംഗം, ടി,എസ്. ഷെഫിഖ്, ഹരി കൂട്ടംപേരൂർ, അൻസിൽ അസീസ്, പി.ബി സലാം, അനിൽ മാന്തറ, രാജേന്ദ്രൻ ഏനാത്ത്, കല്യാണകൃഷ്ണൻ, പ്രമോദ് കണ്ണാടിശ്ശേരി, പുഷ്പലത, ഹസീന സലാം, ചിത്ര എം.നായർ, സജി മെഹബൂബ്, പ്രിൻസ് കിഴക്കേടം, പ്രകാശ് മൂലയിൽ, ടി.മുരളി, ലതിക, കാർത്തിക് തമ്പി, അനിതാ മന്മദൻ സിന്ധു പ്രക്ഷോദ്, ഷംഷാദ്, സുജ സന്തോഷ് എന്നിവർ സംസാരിച്ചു.