
മാന്നാർ: കൂട്ടംപേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അമ്മമാർക്കുള്ള വിഷുക്കൈനീട്ടവും 12-ാംമത് പൊതിച്ചോറ് വിതരണവും സൗജന്യ മരുന്നു വിതരണവും ചെന്നിത്തല ചെറുകോൽ ഈഴക്കടവ് അൽഫോൻസാ ധ്യാനകേന്ദ്രത്തിൽ നടന്നു. ബ്ലോക്ക് പഞ്ചായത്തംഗം ടിനു സേവ്യർ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിച്ചു. സജിത്ത് നായർ, ബിന്ദു ശ്രീലക്ഷ്മി, സുഭാഷ് ബാബു.എസ്, ഉണ്ണി കുറ്റിയിൽ, സലിം ചാപ്രായിൽ, സിസ്റ്റർ ചെറുപുഷ്പം, സേവ്യർ എന്നിവർ സംസാരിച്ചു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നടന്ന പൊതിച്ചോറ് വിതരണം സ്റ്റാർ ഹെൽത്ത് ഹരിപ്പാട് മാനേജർ രശ്മി അജിത് ഉദ്ഘാടനം ചെയ്തു. ശ്രീലത ഗാർഗി, ജഗേഷ് ബി.ജി, സർജു മുതുകുളം, സലിം, സുമേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.