ggg

ഹരിപ്പാട്: മലങ്കര ഓർത്തഡോക്സ് സഭ മികച്ച അദ്ധ്യാപകർക്ക് ഏർപ്പെടുത്തിയ സഭാകവി സി.പി.ചാണ്ടി ആചാര്യ പുരസ്കാരം ചെങ്ങന്നൂർ ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ജി. രാധാകൃഷ്ണന് .25000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. മേയ് നാലിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടക്കുന്ന ചടങ്ങിൽ ആന്റോ ആന്റണി എം.പി. പുരസ്കാരം സമ്മാനിക്കും. കുര്യാക്കോസ് മാർക്ലിമ്മിസ് വലിയ മെത്രാപ്പോലിത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. ഹരിപ്പാട് പുത്തൻപുരയിൽ പരേതരാ.യ അദ്ധ്യാപകർ കെ. ഗോപാലകൃഷ്ണൻ നായരുടേയും പി.ബി. രാധാകുമാരി പിള്ളയുടേയും മകനാണ്. എസ്. ജയശ്രീയാണ് ഭാര്യ