
ഹരിപ്പാട്: പട്ടണത്തെ വിശപ്പ് രഹിതമാക്കുക എന്ന ലക്ഷ്യത്തോടുകൂടി 2021വിഷുദിനത്തിൽ ഹരിഗീതപുരത്തിന് ഒരു വിഷുക്കൈനീട്ടമായി അക്കോക്ക് ഹരിപ്പാട്മണ്ഡലം കമ്മിറ്റിസമർപ്പിച്ച, ഭക്ഷണ അലമാരയുടെ സേവനം മൂന്ന് വർഷം പിന്നിടുന്നു. ഒന്നര ലക്ഷത്തിനു മുകളിൽ സാധാരണക്കാരായ ജനങ്ങളുടെ വിശപ്പകറ്റുവാൻ കഴിഞ്ഞ ഭക്ഷണഅലമാരയുടെ മൂന്നാംവാർഷികം ആഘോഷം ഹരിപ്പാട് ശാന്തിഗിരി ആശ്രമത്തിലെ സ്വാമി മധുരനാഥൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് ജഗേഷ് ബി.ജി അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി എ കെ മധു സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജി.രവീന്ദ്രൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് സജീവ് പൂവള്ളി,മണ്ഡലം ജോയിൻ സെക്രട്ടറി നിബു കെ.വർഗീസ് എന്നിവർ ഭക്ഷണവിതരണത്തിന് നേതൃത്വം നൽകി.