hj

ആലപ്പുഴ: നഗരത്തിൽ വട്ടപ്പള്ളി ഭാഗത്ത് സ്ഥാപിച്ചിരുന്ന,​ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ അ‌ഞ്ചോളം തിരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ നശിപ്പിച്ച കേസിൽ പ്രതി പിടിയിൽ. സക്കറിയ വാർഡിൽ തോട്ടുങ്കൽ പുരയിടം വീട്ടിൽ നിന്ന് പുന്നപ്ര അൽഫാസ് മൻസിലിൽ താമസിക്കുന്ന നിഹാർ (41) ആണ് അറസ്റ്റിലായത്. വിദ്വേഷം വളർത്തി സമൂഹത്തിൽ കലഹം ഉണ്ടാക്കാൻ ശ്രമിച്ചതിനും നാശനഷ്ടം വരുത്തിയതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൗത്ത് പൊലീസ് എസ്.എച്ച്.ഒ കെ.പി.ടോംസന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ മോഹൻകുമാർ, എസ്.സി.പി.ഒ രശ്മി, സി.പി.ഒ വിപിൻ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിരവധി സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞത്.