
കായംകുളം: യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഢിഇന്ന് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. വൈകിട്ട് 4ന് കായംകുളത്ത് നിന്ന് ആരംഭിക്കുന്ന റോഡ് ഷോയിൽ കെ.സി.വേണുഗോപാലിനോടൊപ്പം രേവന്ത് റെഢിയും കൈകോർക്കും.ഓച്ചിറ വരെയാണ് റോഡ് ഷോ . തുറന്ന വാഹനത്തിൽ ഇരുനേതാക്കളും ജനങ്ങളെ അഭിവാദ്യം ചെയ്യും.
തെലുങ്കാന മന്ത്രി സീതാക്കയും ഇന്ന് ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12 ന് വയലാറിൽ നടക്കുന്ന കുടുംബ സംഗമമാണ് ആദ്യ പരിപാടി. തുടർന്ന് വൈകിട്ട് 3 ന് ഓച്ചിറയിൽ നടക്കുന്ന മഹിളാരവം എന്ന പരിപാടിയിലും 5 മണിക്ക് ഇതോടൊപ്പം നടക്കുന്ന പൊതുസമ്മേളനത്തിലും കെ.സി.വേണുഗോപാലും മുഖ്യമന്ത്രി രേവന്ത് റെഢിയും മന്ത്രി സീതാക്കയും പങ്കെടുക്കും.കരുനാഗപ്പള്ളിയിലും തീരദേശ പ്രദേശത്ത് ഇന്നലെ കെ.സി പര്യടനം നടത്തി.