മാവേലിക്കര: ത്മബോധോദയ സംഘം സ്ഥാപകനായ ശുഭാനന്ദ ഗുരുദേവന്റെ 142-ാമത് പൂരം ജന്മ നക്ഷത്ര മഹാമഹത്തിന്റെ ഭാഗമായിട്ടുള്ള ഘോഷയാത്ര കടന്നു പോകുന്നതിനാൽ 19, 20 തീയതികളിൽ മാവേലിക്കര നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മാന്നാറിൽ നിന്ന് മാവേലിക്കര, കായംകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചെന്നിത്തല ,കല്ലുംമൂട്, കോട്ടമുറി വഴി തട്ടാരമ്പലത്തിൽ എത്തിയും കായംകുളം, മാവേലിക്കര ഭാഗത്ത് നിന്നും മാന്നാർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തട്ടാരമ്പലം, കോട്ടമുറി, കല്ലുംമൂട് വഴി പോകണമെന്നും തഹസിൽദാർ അറിയിച്ചു.