
മാവേലിക്കര : തഴക്കര കുറ്റിലയ്യത്ത് വീട്ടിൽ ഇറവങ്കര ഗവ.ജി.എച്ച്.എസ് റിട്ട.അദ്ധ്യാപകൻ കെ.ഡി.മുരളീധരൻ (74) നിര്യാതനായി. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സി.ടി.രവികുമാറിന്റെ മൂത്തസഹോദരനാണ്. സംസ്കാരം ഇന്ന് ഉച്ചക്ക് 12.15ന് വീട്ടുവളപ്പിൽ. ഭാര്യ: സി.കെ.സരസമ്മ. മക്കൾ: ലിയാമുരളി (ക്ലാർക്ക്, വ്യവസായ വകുപ്പ്, തിരുവനന്തപുരം),വിഷ്ണുദേവ്. മറ്റ് സഹോദരങ്ങൾ : പരേതയായ രാധാമണി (റിട്ട.സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), സി.ടി.ശശികുമാർ (റിട്ട.അദ്ധ്യാപകൻ), സി.ടി.രാജൻ (റിട്ട.സീനിയർ മാനേജർ എസ്.ബി.ടി), സി.ടി.ജയകുമാരി.