ambala

അമ്പലപ്പുഴ: പുറക്കാട് ഭാഗത്ത് രാത്രിയിൽ ഒറ്റക്ക് നിന്ന യുവതിയെ അമ്പലപ്പുഴ പൊലീസ് ശാന്തി ഭവനിൽ എത്തിച്ചു.സിന്ധു അനിൽകുമാർ എന്നാണ് തന്റെ പേരെന്നാണ് യുവതി പറയുന്നത്. ബസിൽ നിന്ന് തന്നെ ഇറക്കിവിട്ടതാണെന്നും ഇവർ പൊലീസിനോട് പറഞ്ഞു. കൂടുതൽ വിവരങ്ങളൊന്നും ഇവർ നൽകുന്നില്ല. ഇവരെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ പുന്നപ്ര ശാന്തി ഭവനുമായി ബന്ധപ്പെടണമെന്ന് മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ അറിയിച്ചു. ഫോൺ: 9447403035.