ചേർത്തല: ആർട്ടിസ്റ്റ് കെ.കെ.വാര്യർ രണ്ടാംചരമ വാർഷികം 20, 21 തീയതികളിൽ ചേർത്തല ടൗൺ എൽ.പി സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് എം.അശോകൻ അശ്വതി,സെക്രട്ടറി സത്യൻ മണവേലി,ആർട്ടിസ്റ്റ് ടി.ബേബി,ആചാര്യ വിശാഖം തിരുനാൾ,കെ.അനിൽ കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
20ന് രാവിലെ 10ന് പുഷ്പാർച്ചന,10.30ന് സ്‌കൂൾ വിദ്യാർത്ഥികൾക്ക് ചിത്രരചന മത്സരം, തുടർന്ന് ചിത്രപ്രദർശനം ആർട്ടിസ്റ്റ് പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യും. 2.30ന് രാഗസുധ എന്നിവ നടക്കും. 21ന് രാവിലെ 10ന് മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള ചിത്രപ്രദർശനം, 3ന് കടക്കരപ്പള്ളി വിനോദ് സുരഭി അവതരിപ്പിക്കുന്ന പുല്ലാംകുഴൽ ഫ്യുഷൻ,വൈകിട്ട് 5ന് അനുസ്മരണ സമ്മേളനം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ആർട്ടിസ്റ്റ് ടി.ബേബി അദ്ധ്യക്ഷത വഹിക്കും. വയലാർ ശരത്ചന്ദ്രവർമ്മ മുഖ്യപ്രഭാഷണം നടത്തും.