ചേർത്തല: കണിച്ചുകുളങ്ങര പോട്ടാളത്ത് ശ്രീഭദ്രകാളി ക്ഷേത്രത്തിലെ രണ്ടാമത് കലശ മഹോത്സവവും കളമെഴുത്തും പാട്ടും 21,22 തീയതികളിൽ നടക്കും. 21ന് വൈകിട്ട് 7ന് അറുകുലയ്ക്ക് ദാഹം,7.30ന് കളമെഴുത്തും പാട്ടും. 22ന് രാവിലെ 6.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം,9ന് മൃത്യുഞ്ജയഹോമം,10ന് ഭഗവതി സേവ,10.30ന് കലശപൂജ,11.30ന് കലശാഭിഷേകം,രാത്രി 8ന് വടക്കുപുറത്ത് കുരുതി.