ambala

അമ്പലപ്പുഴ: തകഴി ശങ്കരമംഗലത്ത് നടന്ന തകഴി ശിവശങ്കരപിള്ളയുടെ ജന്മദിനാഘോഷ സമ്മേളനം സംഘടിപ്പിച്ചു. സ്മാരക സമിതി ചെയർമാൻ ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ചെയർമാൻ പ്രെഫ.എൻ.ഗോപിനാഥപിള്ള അദ്ധ്യക്ഷനായി. സാഹിത്യകാരൻ പി.ജെ. ആന്റണി മുഖ്യപ്രഭാഷണം നടത്തി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, സ്മാരക സമിതി സെക്രട്ടറി കെ.ബി. അജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം മദൻലാൽ, തകഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ഷിബു , സ്മാരക സമിതി അംഗങ്ങളായ കെ.സി.രമേശ് കുമാർ, അജി തകഴി, എൻ.നളിനി, ജോസഫ് ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു. തകഴിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടന്നു. ജൂൺ ഒന്നിന് തകഴിയുടെഭാര്യ കാത്തയുടെ അനുസ്മരണ ദിനത്തിൽ ഈ വർഷത്തെ തകഴി സാഹിത്യ പുരസ്ക്കാരം പ്രൊഫ എം. കെ സാനുവിന് സമ്മാനിക്കും.ചെറുകഥാ പുരസ്ക്കാര വിതരണവും ഇതോടൊപ്പം നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ നടക്കും.