ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിനായി അവശ്യ സർവ്വീസുകാർ സമർപ്പിച്ച 12 ഡി അപേക്ഷകളിൽ അനുമതി ലഭിച്ചവർക്ക് 20, 21, 22 തീയതികളിൽ നിശ്ചിത കേന്ദ്രങ്ങളിലെത്തി പോസ്റ്റൽ ബാലറ്റ് വോട്ടിംഗ് ചെയ്യാവുന്നതാണെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. വോട്ടിങ്ങ് കേന്ദ്രങ്ങൾ: അരൂർ: ഗവ.യു.പി.എസ്. തുറവൂർ വെസ്റ്റ്.
ചേർത്തല : മുട്ടം ഹോളി ഫാമിലി എച്ച്.എസ്.എസ്. ആലപ്പുഴ : എസ്.ഡി.വി. ഗേൾസ് എച്ച്.എസ്.എസ്. അമ്പലപ്പുഴ : ബ്ലോക്ക് ഓഫീസ്. കുട്ടനാട്: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, ചമ്പക്കുളം. ഹരിപ്പാട്: ഗവ. ബോയ്‌സ് എച്ച്.എസ്.എസ്, ഹരിപ്പാട്.
കായംകുളം: എം.എസ്.എം. കോളജ്. മാവേലിക്കര : ബിഷപ്പ് ഹോസ്ജസ് എച്ച്.എസ്.എസ്.
ചെങ്ങന്നൂർ: റവന്യൂ ഡിവിഷണൽ ഓഫീസ്.