
ആലപ്പുഴ : ആലപ്പുഴ പാർലമെന്റ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിനായി വോട്ട് തേടി വീട്ടമ്മമാർ വീട്ടുമുറ്റങ്ങളിലേക്ക് ഡോർ ടു ഡോർ ക്യാമ്പയിൻ നടത്തുമെന്ന് യു.ഡി.എഫ് വനിതാ നേതൃത്വ ക്യാമ്പിൽ തീരുമാനിച്ചു. കോൺഗ്രസ് വനിതകൾക്കായി നൽകുന്ന അഞ്ചു ഗ്യാരന്റികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് പാർലമെന്റ് തലത്തിലെ ഓരോ വീടുകളിലേക്കും എത്തുന്നതെന്നു ജില്ല പ്രസിഡന്റ് ബബിത ജയൻ പറഞ്ഞു. യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അജയ് തറയിൽ ഉദ്ഘാടനം ചെയ്തു.