
ഹരിപ്പാട്: മത്സ്യത്തൊഴിലാളി ഹാർബറിൽ കുഴഞ്ഞുവീണ് മരിച്ചു. ആറാട്ടുപുഴ വട്ടച്ചാൽ പുതുമണ്ണേൽ ബിജുവാണ് (51) മരിച്ചത്. ഇന്നലെ ഉച്ചയോടെ വലിയഴീക്കൽ ഹാർബറിലാണ് കുഴഞ്ഞുവീണത്. ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ശശിയമ്മ. ഭാര്യ: അനിത. മക്കൾ: നയന,നിമ്മി. മരുമകൻ: വിജേഷ്. സഞ്ചയനം : വെളളിയാഴ്ച 9ന്.