മാവേലിക്കര: എസ്.എൻ.ഡി.പി യോഗം 295-ാം നമ്പർ കുറത്തികാട് ശാഖയിൽ 44-ാം മത് ഗുരുദേവ പ്രതിഷ്ഠാ വാർഷികാഘോഷംഇന്ന് നടക്കും. ഇന്ന് രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7.30ന് ഗുരുപൂജ, 9 മുതൽ മൃത്യുഞ്ജയ ഹോമം, 10 ന് സുജിത്ത് തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ കലശം നടക്കും, 10.30ന് പ്രതിഷ്ഠാ വാർഷിക സന്ദേശ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ടി.കെ. മാധവൻ സ്മാരക യൂണിയൻ കൺവീനർ ഡോ.എ.വി ആനന്ദ രാജ് നിർവഹിക്കും. യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്രാ മുഖ്യ സന്ദേശം നൽകും. യൂണിയൻ കമ്മിറ്റിയംഗം സുരേഷ് പള്ളിക്കൽ സംസാരിക്കും. 11ന് പ്രഭാഷണം,ഉച്ചയ്ക്ക് 1 ന് അന്നദാനം,വൈകിട്ട് 6.30ന് ദീപകാഴ്ച, തുടർന്ന് കുറത്തികാട് മഹാദേവ ക്ഷേത്രത്തിൽ നിന്ന് ഗുരു സന്നിധിയിലേക്ക് താലപ്പൊലി.