
മുഹമ്മ: പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ ന്യൂനപക്ഷങ്ങൾ സമാധാനത്തിലും സന്തോഷത്തിലുമാണ് ജീവിക്കുന്നതെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു. എ.എം.ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽ.ഡി.എഫ് അമ്പനാകുളങ്ങര മേഖലാ കമ്മിറ്റി നേതൃത്വത്തിൽ നേതാജിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വടക്കേ ഇന്ത്യയിലും ഗുജറാത്തിലും ന്യൂനപക്ഷങ്ങൾ ഭീതിയിലാണ്. ഏതു നിമിഷവും തങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുമോ എന്ന ആശങ്കയിലാണ് അവർ. ഇത് താൻ നേരിട്ട് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കെ.ഡി.വേണു അദ്ധ്യക്ഷനായി. കെ.ആർ.ഭഗീരഥൻ,ദീപ്തി അജയകുമാർ,
പി.രഘുനാഥ്,വി.പി.അജയകുമാർ,കെ.പി.ഉല്ലാസ്,എം.എസ്.സന്തോഷ്,ജി.രാജീവ്,കെ.വി.സതീശൻ,ആർ.ജയസിംഹൻ എന്നിവർ സംസാരിച്ചു.