drte4

മുഹമ്മ: ആലപ്പുഴ പാർലമെന്റ് മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സിനിമ സീരിയൽ താരങ്ങൾ അണിനിരക്കുന്ന മെഗാ ഷോ അരൂർ ജംഗ്ഷനിൽ നിന്ന് പര്യടനം തുടങ്ങി. ചലച്ചിത്ര താരം രവീന്ദ്രൻ, സംവിധായാകൻ ആലപ്പി അഷ്‌റഫ്‌ എന്നിവരുടെ നേതൃത്വത്തിലാണ് മെഗാ ഷോ നടക്കുന്നത്. സിനിമ സീരിയൽ മേഖലകളിൽ നിന്നുള്ള 40 ഓളം കലാകാരന്മാരാണ് മെഗാഷോയിൽ അണിനിരക്കുന്നത്. പാർലമെന്റ് മണ്ഡലത്തിലെ 28 കേന്ദ്രങ്ങളിലാണ് പരിപാടി അവതരിപ്പിക്കുന്നത്.കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോ.നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. അസീസ് പായിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ആലുക്കാസ് ഗ്രൗണ്ടിൽ ഡി.സി.സി പ്രസിഡന്റ്‌ അഡ്വ.ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ, അജയ് തറയിൽ,ഡി.സി.സി ജനറൽ സെക്രട്ടറി കെ.രാജീവൻ,വിചാർ വിഭാഗ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.സി.നിസാർ, ടി.ടി. കുരുവിള, സിനിമ പ്രൊഡക്ഷൻ കൺഡ്രോളർ എ.കബീർ, സഞ്ജീവ് ഭട്ട്, ബഷീർ കോയാപറമ്പിൽ, ടി.പി.മോഹനൻ എന്നിവർ സംസാരിച്ചു.