ആലപ്പുഴ: രാജ്യത്തെയും കോൺഗ്രസിനെയും രക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർ കെ.സി.വേണുഗോപാലിന്റെ പരാജയം ഉറപ്പു വരുത്തണമെന്ന് നാഷണൽ ലീഗ് സംസ്ഥാന നേതാക്കൾ ആവശ്യപ്പെട്ടു. പൗതത്വ ഭേദഗതി നിയമം,​ ഏക സിവിൽ കോഡ് എന്നീ വിഷയങ്ങളിൽ കോൺഗ്രസ് നിലപാട് വിശദീകരിക്കാനുള്ള ബാധ്യത വേണുഗോപാലിനുണ്ട്. പാർലമെന്റിൽ ഇടതുപക്ഷ പ്രാതിനിദ്ധ്യം വർദ്ധിപ്പിച്ചാൽ മാത്രമേ ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയെ നിലനിർത്താനാകുവെന്നും നേതാക്കൾ പറഞ്ഞു. സംസ്ഥാന നേതാക്കളായ ജലീൽ പുനലൂർ, എച്ച്. മുഹമ്മദലി, പി.ടി.ഷാജഹാൻ, മുഹമ്മദലി ഫറൂഖ് സഖാഫി, ഹബീബ് മെഴുപ്പനിൽ എന്നിവർ പങ്കെടുത്തു.