ആലപ്പുഴ: തിരഞ്ഞെടുപ്പ് പ്രചരണ വാഹനത്തിന് നേർക്ക് ആക്രമണമുണ്ടായെന്ന് ആലപ്പുഴ മണ്ഡ‌ലത്തിലെ സേവ് കേരള ഫോറം സ്ഥാനാർത്ഥി അഡ്വ കെ.എം.ഷാജഹാൻ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സി.ഐ.ടിയു പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ഷാജഹാൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പ്രചരണത്തിൽ വി.എസിന്റെ പേര് ഉപയോഗിക്കരുതെന്നും വാഹനം കത്തിച്ചുകളയുമെന്നുമായിരുന്നു ഭീഷണി. പരാതിയെ തുടർന്ന് പ്രചരണ വാഹനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചു. എസ്.ബാബുജി, രതീഷ് ചക്രപാണി, പ്രസാദ് സോമരാജൻ, വർഗീസ് ചെറിയാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.