
അമ്പലപ്പുഴ: സിവിൽ സർവീസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച പാർവ്വതി ഗോപകുമാറിനെ എച്ച് .സലാം എം. എൽ. എ അനുമോദിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് പടിഞ്ഞാറ് അമ്പാടിയിലെ വീട്ടിലെത്തിയാണ് അനുമോദിച്ചത്. പാർവതി സിവിൽ സർവ്വിസിൽ 282-ാം റാങ്ക് നേടി ഉജ്വല വിജയം നേടിയത്. ആലപ്പുഴ പഴവീട് സ്വാതികയിൽ സ്വാതി എസ്.ബാബു 522--ാം റാങ്കും കരസ്ഥമാക്കി സിവിൽ സർവീസ് നേടി. ജില്ലയിൽ ആകെയുള്ള രണ്ടു വിജയവും അമ്പലപ്പുഴ മണ്ഡലത്തിലെത്തിച്ചതിൽ ഇരുവരേയും അഭിനന്ദിക്കുന്നതായും എച്ച് .സലാം പറഞ്ഞു.