മാന്നാർ: കുട്ടംപേരൂർ ശ്രീശുഭാനന്ദാനന്ദാലയം ശ്രീശുഭാനന്ദാശ്രമത്തിൽ ശുഭാനന്ദ ഗുരുദേവന്റെ 142-ാം പൂരം തിരുന്നാളായ നാളെ വർണ്ണശബളമായ ഘോഷയാത്ര നടക്കും. രാവിലെ 9ന് ശുഭാനന്ദ ഗുരുദേവന്റെ അലങ്കരിച്ച ഛായാചിത്രം വഹിച്ചുള്ള ദേവരഥം വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ഘോഷയാത്രയായി ആലുംമൂട് ശിവപാർവ്വതി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് സ്റ്റോർജംഗ്ഷൻ, നന്ത്യാട്ട് ജംഗ്ഷൻ വഴി മുട്ടേൽ ഗുരുമന്ദിരം പ്രദക്ഷിണം ചെയ്ത് ആശ്രമത്തിൽ എത്തിച്ചേരും. തുടർന്ന് നേർച്ച, വഴിപാടുകൾ സ്വീകരണം, സമൂഹാരാധന, ഗുരുദക്ഷിണ, അനുഗ്രഹപ്രഭാഷണം, ഉച്ചക്ക് 12.30 മുതൽ വസ്ത്രദാനം, മണിമുതൽ സമൂഹസദ്യ എന്നിവ നടക്കും.
വൈകിട്ട് 4ന് സത്യാനന്ദജി ഗുരുദേവന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൂരം ജന്മനക്ഷത്ര മഹാസമ്മളനം പി.എം.എ സലാം മാന്നാർ ഉദ്‌ഘാടനം ചെയ്യും. ആശ്രമ മഠാധിപതി ശുഭാനന്ദ ശക്തി ഗുരുദേവൻ അനുഗ്രഹപ്രഭാഷണം നടത്തും. ആശ്രമം ട്രസ്റ്റ് സെക്രട്ടറി പി.കെ.രാധാകൃഷ്ണൻ സ്വാഗതം പറയും.