
ചേർത്തല:ബി.ജെ.പി എല്ലാ കാലവും പിന്നാക്ക വിഭാഗങ്ങളെയും പട്ടികജാതി പട്ടികവർഗ ദളിത് വിഭാഗങ്ങളെയും വഞ്ചിക്കുന്ന നിലപാടുകളുകൾ സ്വീകരിക്കുന്നവരാണെന്നും രാജ്യത്ത് ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയമാണ് ബി.ജെ.പി നടത്തുന്നതെന്നും തെലുങ്കാന ആഭ്യന്തര മന്ത്റി സീതാക്ക പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ വിജയത്തിനായി വയലാറിൽ ദേവകി കൃഷ്ണ ഭവനിൽ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.താൻ പിന്നാക്ക വിഭാഗത്തിൽനിന്ന് വന്നതാണെന്നും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ് തന്നെ മുഖ്യധാരയലേക്ക് കൊണ്ടുവന്നതെന്നും തനിക്ക് എല്ലാവിധ പിന്തുണയും തന്ന നേതാവാണ് കെ.സി .വേണുഗോപാല്ലെന്നും അവർ പറഞ്ഞു.യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കെ.ആർ.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഡി.സുഗതൻ,ജെബി മേത്തർ എം.പി,ദീപ്തി മേരി വർഗീസ്,എസ്.ശരത്,സി.വി തോമസ്,എച്ച്.സലാം,ജോണി തച്ചാറ,വി.എൻ.അജയൻ,ടി സുബ്രഹ്മണ്യദാസ്,അനിൽ ബോസ്, ടി.എസ്.രഘുവരൻ,കെ.സി.ആന്റണി,അഡ്വ.സി ഡി ശങ്കർ,സജി കുര്യാക്കോസ്,ടി. ഡി.രാജൻ,പി.ഡി.പുഷ്പാംഗദൻ,കെ.കെ.പീതാംബരൻ,മധു വാവക്കാട്, മുരളീധരൻ, ജെയിംസ് തുരുത്തേൽ,ടി എസ് ജാസ്മിൻ,സി.ആർ.സന്തോഷ് എന്നിവർ സംസാരിച്ചു.