മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 1530-ാം നമ്പർ ഉളുന്തി ശാഖാ ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് പ്രഥമ ഉളുന്തി ശ്രീനാരായണ കൺവെൻഷന് നാളെ തുടക്കമാകും. നാളെ വൈകിട്ട് 5ന് യൂണിയൻ ചെയർമാൻ കെ.എം.ഹരിലാൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ഡോ.കെ.എം.പ്രസാദ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തും. ശാഖയിലെ മുതിർന്ന അംഗങ്ങൾക്ക് ഉപഹാരങ്ങൾ നൽകി ആദരിക്കും. യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ പുഷ്പശശികുമാർ, പി.ബി.സൂരജ്, ഹരിപാലമൂട്ടിൽ, അനിൽകുമാർടി.കെ, രാജേന്ദ്രപ്രസാദ് അമൃത, രാധാകൃഷ്ണൻപുല്ലാമഠം, ഗ്രാമം മേഖലാചെയർമാൻ ബിനുബാലൻ, കൺവീനർ രവി പി.കളീയ്ക്കൽ, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ശശികലരഘുനാഥ്, മേഖല ചെയർപേഴ്സൺ വിജയലക്ഷ്മി, കൺവീനർ ലതാസുകുമാരൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ ബിനുരാജ്, വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് രമണമ്മ വിശ്വനാഥൻ, സെക്രട്ടറി മായ. പി.ആർ, വൈസ് പ്രസിഡന്റ് ജഗദമ്മ, യൂത്ത് വ്മെന്റ് യൂണിറ്റ് പ്രസിഡന്റ് രതീഷ് രാമനയ്യത്ത്, സെക്രട്ടറി ഗോപികഅരുൺജിത്ത് എന്നിവർ സംസാരിക്കും. ശാഖാസെക്രട്ടറി ബാബു.ടി സ്വാഗതവും വൈസ് പ്രസിഡന്റ് ജയലാൽ ഉളുന്തി നന്ദിയും പറയും.
കൺവെൻഷനിൽ നാളെ വൈകിട്ട് 7ന് വിജയലാൽ നെടുങ്കണ്ടവും പ്രഭാഷണം നടത്തും. 21ന് വൈകിട്ട് 7ന് ഡോ.മുരളിമോഹനും 22 ന് വൈകിട്ട് 7ന് സൗമ്യ അനുരുദ്ധ് കോട്ടയവും പ്രഭാഷണം നടത്തും. നാളെ രാവിലെ 8ന് ശാഖ പ്രസിഡന്റ് പതാക ഉയർത്തുന്നതോടുകൂടി പ്രതിഷ്ഠാവാർഷികാഘോഷങ്ങൾക്ക് തുടക്കമാകും. 9ന് സൈജു പി.സോമൻ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ സർവൈശ്വര്യപൂജയും, ശ്രീനാരായണ ധർമ്മപ്രഭാഷണവും. 21ന് രാവിലെ 10ന് പുലിയൂർ ജയദേവൻ ശാന്തിയുടെ നേതൃത്വത്തിൽ വിശ്വശാന്തിഹവനവും, ശ്രീനാരായണഗുരു രചിച്ച ഹോമ മന്ത്രത്തിന്റെ അർത്ഥവ്യാഖ്യാനവും നടത്തും. സമാപന ദിവസം രാവിലെ 6മുതൽ പ്രതിഷ്ഠാ വാർഷികപൂജകൾ സുജിത്ത് തന്ത്രിയുടെ നേതൃത്വത്തിൽ നടക്കും. അഷ്ടദ്രവ്യ ഗണപതിഹോമം, മൃത്യുഞ്ജയഹോമം, കലശാഭിഷേകം, ഗുരുപുഷ്പാഞ്ജലി, ഗുരുപൂജ ഭജൻസ്, തിരുവാതിര, നൃത്തനിത്യങ്ങൾ എന്നിവയും പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടക്കും.