മാവേലിക്കര: കഥകളി ആസ്വാദകസംഘം സെക്രട്ടറി, എ.ആർ.സ്മാരക സമിതി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച പ്രൊഫ.ആർ.ആർ.സി വർമ്മയുടെ അനുസ്മരണം 21ന് രാവിലെ 10ന് നടക്കും. കഥകളി ആസ്വാദകസംഘത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ സംഘടനാ പ്രതിനിധികളെ ഉൾക്കൊള്ളിച്ച് എ.ആർ.സ്മാരകത്തിൽ വച്ചാണ് ചടങ്ങ് നടക്കുന്നത്. എം.എസ്.അരുൺകുമാർ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും. കെ.മോഹൻ ഉണ്ണിത്താൻ അനുശോചന പ്രമേയം അവതരിപ്പിക്കും. 23 ൽ പരം സംഘടനാ പ്രതിനിധികൾ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുമെന്ന് പ്രസിഡന്റ് ജെ.ഗോപകുമാർ അറിയിച്ചു.