
ഹരിപ്പാട്: ഹരിപ്പാട് ഗവ:മോഡൽ ഹൈസ്കൂൾ അങ്കണത്തിൽ 60 വർഷങ്ങൾക്ക് ശേഷം സത്യർഥ്യർ ഒരുമിച്ചു . 1964 ബാച്ചിൽ പത്താം ക്ലാസിൽ പഠിച്ച എഴുപതോളം മുതിർന്ന പൗരന്മാരാണ് ണ് ഗൃഹാതുര സ്മരണകൾ ഓർത്തെടുക്കാനായി ഒത്തുകൂടിയത്. എസ്. എസ്. എൻ. മൂർത്തി, ഡോ. പി .ഗോപിനാഥപിള്ള, ജെ .രാമനാഥൻ, കെ. രവീന്ദ്രൻ, കെ .ശ്രീധരൻ പിള്ള, വി .ജെ ശ്രീകുമാർ , സി .എൻ .എൻ നമ്പി എന്നിവർ കൂട്ടായിമക്ക് നേതൃത്വം നൽകി. സ്കൂൾ പി.ടി. എ പ്രസിഡന്റ് ബി .കൃഷ്ണകുമാർ ഗുരുവന്ദനം ഉദ്ഘാടനം ചെയ്തു. ജെ .രാമനാഥൻ അദ്ധ്യക്ഷനായി. ചടങ്ങിൽ പൂർവ വിദ്യാർത്ഥികൾ അദ്ധ്യാപകരെ ആദരിച്ചു. അദ്ധ്യാപകരിൽ 8 പേർ ഗുരുവന്ദനത്തിൽ പങ്കാളികളായി. ഹെഡ്മാസ്റ്റർ ശശികുമാർ, പ്രിൻസിപ്പൽ എ .ജയശ്രീ, സ്കൂൾ വികസന സമിതി ചെയർമാൻ സി .സി ബാബു എന്നിവർ മുഖ്യ അതിഥികളയി. ഓർഗനൈസിംഗ് സെക്രട്ടറി വി.ജെ. ശ്രീകുമാർ സ്വാഗതവും കെ .രവീന്ദ്രൻ നന്ദിയും പറഞ്ഞു. മുഖ്യ സംഘടകനായ സി.എൻ. എൻ നമ്പി റിപ്പോർട്ട് അവതരിപ്പിച്ചു. 1964 ബാച്ചിന്റെ സ്നേഹോപഹാരമായി സ്കൂളിലേക്ക് ഒരു സെറ്റ് ഉച്ഛഭാഷിണിയും പ്രസംഗ പീഠവും സമ്മാനിച്ചു.