ഹരിപ്പാട് : ഇറ്റേണൽ ഹോപ് ഇന്റർനാഷണൽ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ അകം കുടി കൊച്ചു വീട്ടിൽ ആരംഭിച്ച അശരണർക്കായുള്ള പകൽ വീടിന്റെയും സ്ത്രീകൾക്കായുള്ള സൗജന്യ തയ്യൽ പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നഗരസഭ കൗൺസിലർ മഞ്ജുഷ. പി നിർവ്വഹിച്ചു. ഇറ്റേണൽ ഹോപ് മിനിസ്ട്രീസ് പ്രസിഡന്റ് ജയിംസ് വർക്കി സാമുവേൽ അദ്ധ്യക്ഷത വഹിച്ചു.വിജു, ജോൺസൺ. പി , തോമസ്.പിബി, സെക്രട്ടറി ബിന്ദു സാറ ജയിംസ് എന്നിവർ സംസാരിച്ചു.