കുട്ടനാട് :കുട്ടമംഗലം കിഴക്ക് ശ്രീനാരായണ സാംസ്ക്കാരിക സമിതി ഗുരുക്ഷേത്രം മൂന്നാംമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷിക മഹോത്സവം 24 മുതൽ 26വരെ നടക്കും

24 ന് രാവിലെ 7ന് പതാക ഉയർത്തൽ. 25ന് രാവിലെ 10ന് മഹാഗുരുവിന്റെ ഈശ്വരിയത എന്ന വിഷയത്തിൽ കോട്ടയം ശ്രിനാരായണ സേവാനികേതൻ അംഗം ആശ പ്രദീപിന്റെ പ്രഭാഷണം, ഉച്ചയ്ക്ക് 12 ന് എസ്. എസ് .എൽ .സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുളള സ്കോളർഷി പ്പ് വിതരണം.വൈകിട്ട് 7ന് കുട്ടികളുടെ കലാപരിപാടികൾ .26ന് രാത്രി 7ന് വനിതകളുടെ കലാപരിപാടികൾ. ചടങ്ങുകൾക്ക് സമിതി പ്രസിഡന്റ് കെ.പി.സുധാകരൻ ,വൈസ് പ്രസിഡന്റ് കെ.കെ.സ്മിതാമോൾ സെക്രട്ടറി സി.എൻ.ഇന്ദ്രജിത്ത്,ജോ.സെക്രട്ടറി സി.എസ്.ബിനീഷ് ,ട്രഷറർ പി.വി.സുധീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും .