ചെന്നിത്തല: കുറ്റിയിൽ ശ്രീദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികമഹോത്സവം താഴവന മേടയിൽ ടി.കെ ശിവശർമ്മൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ഇന്ന് ആരംഭിക്കും. രാവിലെ ഗണപതിഹോമം, കലശം, ഭാഗവത പാരായണം, പൊങ്കാല . നാളെ ഉച്ചക്ക് 12.30ന് അന്നദാനം, വൈകിട്ട് 5.30ന് തിരുനടതുറപ്പ്, സർവ്വൈശ്വര്യപൂജ, ദീപക്കാഴ്ച. സമാപന ദിവസമായ 21 ന് രാവിലെ അഷ്ടദ്രവ്യസമേതം ഗണപതിഹോമം, കൂട്ടമൃത്യുജ്ഞയഹവനം, നവകം, നൂറുംപാലും. ഉച്ചക്ക് 12.30ന് സമൂഹസദ്യ, വൈകിട്ട് 4ന് നിറപറ സമർപ്പണം, സർവ്വൈശ്വര്യപൂജ, രാത്രി 8ന് എതിരേൽപ്, അത്താഴപൂജ, ഗുരുതി എന്നിവയോടെ സമാപിക്കുമെന്ന് ക്ഷേത്ര ഭാരവാഹികളായ ആർ.രാമചന്ദ്രൻ, ആർ.സോമൻ, സുരേഷ് ചിത്രമാലിക എന്നിവർ അറിയിച്ചു.